06:15pm 13 June 2026
NEWS
മന്ത്രി അഡ്വ. എം. ലിജുവിനെ ആദരിച്ചു
12/06/2026  09:10 PM IST
NILA
മന്ത്രി അഡ്വ. എം. ലിജുവിനെ ആദരിച്ചു

ചെങ്ങന്നൂർ: വിശ്വ വീര ശൈവ സഭ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ കായംകുളത്ത് മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹകരണ എക്‌സൈസ് മന്ത്രിയെ സാംസ്‌കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആദരിച്ചു.

അനുമോദന പ്രസംഗത്തിൽ ലോകത്തെ ആദ്യത്തെ പാർലമെന്റായ "അനുഭവ മണ്ഡപം" സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ദർശനങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പകർത്തുന്ന വ്യക്തിത്വമാണ് മന്ത്രി എം. ലിജു എന്ന് സമിതി അഭിപ്രായപ്പെട്ടു. കൂടാതെ മഹാത്മാ ബസവേശ്വരന്റെ ഛായാചിത്രം എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപിക്കണമെന്നും, അദ്ദേഹത്തിന്റെ ജന്മദിനം അവധി ആക്കിത്തരണം എന്നുമുള്ള പ്രമേയം ജനറൽ സെക്രട്ടറി ശ്രീ. ചന്ദ്രശേഖരൻ മന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചു.

യോഗത്തിൽ സമിതി നേതാക്കളായ അജിത് പൊൻകുന്നം, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര, പ്രകാശ് കായംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.